കൽപ്പറ്റ:ദേശീയ സെന്‍സസിനായുള്ള ജില്ലയിലെ വിവിധ ചാര്‍ജുകളിലെ എന്യൂമറേറ്റര്‍മാര്‍ക്കായുള്ള പരിശീലന പരിപാടിക്ക് ഇന്ന്( ജൂണ്‍ ഒമ്പത്) തുടക്കമാകും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത ബാച്ചുകളിലായി രാവിലെ 9.30 മുതലാണ് പരിശീലനം നടക്കുന്നത്.
മാനന്തവാടി താലൂക്ക് ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ ഒമ്പത് മുതല്‍ 11 വരെയും ബാച്ച് രണ്ടിന്റെത് ജൂണ്‍ 12നും ജൂണ്‍ 15 മുതല്‍ 16 വരെയും ബാച്ച് മൂന്ന് ജൂണ്‍ 17 മുതല്‍ 19 വരെയും മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് രണ്ട് ജൂണ്‍ 18 മുതല്‍ 20 വരെയും മാനന്തവാടി മുനിസിപ്പാലിറ്റി ഹാളില്‍ നടക്കും.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 9 മുതല്‍ 11 വരെയും ബാച്ച് രണ്ട് ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് മൂന്ന് ജൂണ്‍ 18 മുതല്‍ 20 വരെയും ഡയറ്റ് സുല്‍ത്താന്‍ ബത്തേരി ആന്‍ഡ് സര്‍വജന എച്ച്.എസ്.എസില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 15 മുതല്‍ 17 വരെയും ബാച്ച് രണ്ട് ജൂണ്‍ 18 മുതല്‍ 20 വരെയും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
വൈത്തിരി താലൂക്ക് ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 9 മുതല്‍ 11 വരെയും ബാച്ച് രണ്ട് ജൂണ്‍ 12 മുതല്‍ 16 വരെയും ബാച്ച് മൂന്ന് ജൂണ്‍ 17 മുതല്‍ 19 വരെയും ബാച്ച് നാല് ജൂണ്‍ 20 മുതല്‍ 22 വരെയും എ.പി.ജെ മെമ്മോറിയല്‍ ഹാള്‍ സിവില്‍ സ്റ്റേഷന്‍, പഴശ്ശി ഹാള്‍, സിവില്‍ സ്റ്റേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.
കല്‍പറ്റ മുനിസിപ്പാലിറ്റി ബാച്ച് ഒന്നിന്റെ പരിശീലനം ജൂണ്‍ 9 മുതല്‍ 12 വരെയും ബാച്ച് രണ്ട് ജൂണ്‍ 16 മുതല്‍ 18 വരെയും കല്‍പറ്റ മുനിസിപ്പല്‍ ഹാളില്‍ നടക്കും.

