മീനങ്ങാടി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയിൽ പിക്കപ്പ് വാഹനവും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. വൈകീട്ട് 7.45 ഓടെയായിരുന്നു അപകടം. കുറ്റിക്കൈത എം.ജി റോഡിൽ താമസിക്കുന്ന ശ്രീകാന്തിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു.
മീനങ്ങാടിയിൽ വാഹനാപകടം: കാർ ഡ്രൈവർക്ക് പരിക്ക്

