കാസര്‍കോട്: 16കാരിയെ പീഡിപ്പിച്ച കേസില്‍ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് മേല്‍പ്പറമ്പിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂര്‍ പുളിപ്പറമ്പ സ്വദേശി സ്‌നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ നേരത്തെയും പോക്‌സോ കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്നു. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.

