യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ നിബന്ധനകൾ

ഇറാന്റെ 10 ഇന നിബന്ധനകൾ:

 

1. ആക്രമിക്കില്ലെന്ന ഉറപ്പ്: അമേരിക്ക ഇറാനെതിരെ ഇനി ഒരു സൈനിക നീക്കവും നടത്തില്ലെന്ന് ഉറപ്പ് നൽകണം.

 

2. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം: കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാനിൽ തന്നെ തുടരും.

 

3. യുറേനിയം സമ്പുഷ്ടീകരണം: സമാധാനപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കണം.

 

4. പ്രാഥമിക ഉപരോധങ്ങൾ നീക്കുക: അമേരിക്കയുടെ നേരിട്ടുള്ള എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കണം.

 

5. സെക്കൻഡറി ഉപരോധങ്ങൾ നീക്കുക: ഇറാന്റെ വ്യാപാര പങ്കാളികൾക്കുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ മാറ്റണം.

 

6. യുഎൻ പ്രമേയങ്ങൾ റദ്ദാക്കുക: ഐക്യരാഷ്ട്രസഭ ഇറാന് എതിരെ പാസാക്കിയ എല്ലാ പ്രമേയങ്ങളും അവസാനിപ്പിക്കണം.

 

7. IAEA പ്രമേയങ്ങൾ റദ്ദാക്കുക: ആണവ ഏജൻസിയുടെ ഭാഗത്തുനിന്നുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കണം.

 

8. നഷ്ടപരിഹാരം: യുദ്ധം കാരണം ഇറാന് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണം.

 

9. യുഎസ് പിന്മാറ്റം: മേഖലയിൽ (പശ്ചിമേഷ്യയിൽ) നിന്ന് അമേരിക്കൻ സൈന്യം പൂർണ്ണമായും പിന്മാറണം

 

10. യുദ്ധം അവസാനിപ്പിക്കുക: എല്ലാ യുദ്ധമുഖങ്ങളിലും (ലെബനൻ ഉൾപ്പെടെ) അമേരിക്കയും സഖ്യകക്ഷികളും ആക്രമണം നിർത്തണം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *