ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ബമ്പറടിച്ചു

അബുദാബി:ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും സ്വപ്ന നേട്ടം. സെപ്തംബർ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയില്‍ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള നാല് പേർ വിജയികളിലായി. എല്ലാവർക്കും 25,000 ദിർഹം വീതമാണ് സമ്മാനം. കേരളത്തില്‍ നിന്നുള്ള ഷെരീഫ് നെഷുകിലാണ് സമ്മാനം നേടിയ മലയാളി.

 

20 വർഷമായി അബുദാബിയില്‍ തുടരുന്ന ഷെരീഫ് ബിസിനസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഭാഗ്യം പലതവണ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായി തേടിയെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

20 വർഷമായി ഷാർജയില്‍ താമസിക്കുന്ന പഞ്ചാബ് സ്വദേശിയായ ജസ്വീന്ദർ സിംഗാണ് മറ്റൊരു വിജയി. 48 കാരനായ ഇദ്ദേഹം മെക്കാനിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ്. പത്ത് പേരടങ്ങുന്ന സുഹൃത് സംഘങ്ങള്‍ക്കൊപ്പമാണ് ഇദ്ദേഹം ഭാഗ്യം പരീക്ഷിച്ചത്. തുക വീതിക്കുമെന്നും സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മൊസ്താകിൻഷാ ബില്ലയാണ് മറ്റൊരു വിജയി. കഴിഞ്ഞ പത്ത് വർഷമായി അജ്മാനില്‍ താമസിക്കുന്ന ഇദ്ദേഹം ഒരു സൂപ്പർ മാർക്കറ്റില്‍ ജോലി ചെയ്തുവരികയാണ്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ബിഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും താൻ അതിയായ സന്തോഷവാനാണെന്നും അദ്ദേഹവും പറഞ്ഞു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!