കോഴിക്കോട്: കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബ് സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നൽകി ഗായകൻ ഹനാൻഷാ. യൂട്യൂബർ നിഹാദ് എന്ന ‘തൊപ്പി’യും സുഹൃത്തുക്കളും തമ്മിലുള്ള തർക്കത്തിൽ തന്നെയും തൻ്റെ കൂട്ടുകാരെയും കുടുംബത്തെയും വലിച്ചിഴക്കുന്നതിൽ ഹനാൻഷാ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തനിക്കും കുടുംബത്തിനും അപകീർത്തികരമായ വീഡിയോ യൂട്യൂബിൽ നിന്ന് നീക്കംചെയ്യിച്ചിരുന്നെന്നും എന്നാൽ വീണ്ടും റീൽസുകളായും ഷോർട്ട്സുകളായും പ്രചരിക്കുകയാണെന്നും ഹനാൻ ഷാ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരുന്നു.
കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബ് സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു’; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഹനാൻഷാ

