ബൈരൻകുപ്പ പാലം : അപ്രോച്ച് റോഡുമായി ബന്ധപ്പെട്ടതടക്കമുളള കാര്യങ്ങൾ നേരിൽ പഠിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

പെരികല്ലൂർ:3 പതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ട നിർദിഷ്ട ബൈരകുപ്പ പാലം നവ പ്രതീഷകളിലാണ് ഇന്ന്..കർണാടക മുഖ്യമന്ത്രിയടക്കം പാലത്തിന് അനുകൂല നിലപാട് എടുത്തതോടെയാണ് പാലം വീണ്ടും ചർച്ചയായത്. കഴിഞ്ഞ ദിവസം കേരള – കർണാടക എം എൽ എ തലത്തിൽ ചർച്ചയും നടന്നിരുന്നു.. ഇതിന്റെ തുടർചയായാണ് സുൽത്താൻ ബത്തേരി തഹസിൽദാർ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പ്രതിനിധികളും ഉദ്യോഗസ്ഥരും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും, പെരിക്കല്ലൂർ നിവാസികളും സ്ഥലം സന്ദർശിച്ചത്.. വിലയിരുത്തിയ കാര്യങ്ങൾ മേൽ ഉദ്യോഗസ്ഥർക്ക് കൈമാറും.

 

കൽപ്പറ്റ എൻഎച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഥിൻ ലക്ഷ്മണൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഖേഷ് കെ. സി, റോഡ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാറ്റി ഇ സൈമൺ, തഹസിൽദാർ പ്രശാന്ത് ബി, പെരിക്കല്ലൂർ അസിസ്റ്റൻറ് വികാരി ഫാ:. എബിൻ കുന്നപ്പള്ളിയിൽ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, വൈസ് പ്രസിഡൻറ് ഷിനു കച്ചിറയിൽ, സെക്രട്ടറി അശ്വൻ കെ, ജില്ലാ ഡിവിഷൻ മെമ്പർ ഗിരിജാ കൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ രഘു ഒ ആർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മുനീർ അച്ചിക്കുളത്ത്, മിനി ജെയിംസ്, ഷൈനി സണ്ണി, വാർഡ് മെമ്പർ സുജാത രാജു മറ്റു വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ സംഘടന ഭാരവാഹികൾ, തുടങ്ങിയവരരുമുണ്ടായിരുന്നു..


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *