ഗൾഫിലെ പ്രവാസികളും വിസിറ്റ് വിസയിൽ എത്തിയവരും ശ്രദ്ധിക്കുക: നിയമങ്ങളിൽ മാറ്റം

:ഖത്തർ:വിസ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട വെബിനാറിലാണ് പുതുക്കിയ നിയമങ്ങളെക്കുറിച്ച് വിമാനത്താവളത്തിലെ പാസ്‌പോർട്ട് ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി അറിയിച്ചത്.

 

പ്രവാസികളുടെ റസിഡൻസ് പെർമിറ്റ് (ഇഖാമ) റദ്ദാക്കിയാൽ രാജ്യം വിടുന്നതിനുള്ള ഇളവ് കാലാവധി ആഭ്യന്തര മന്ത്രാലയം വെട്ടിക്കുറച്ചു. മുൻപുണ്ടായിരുന്ന 30 ദിവസത്തെ കാലാവധി ഇപ്പോൾ 14 ദിവസമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പുതുക്കിയ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 10 റിയാൽ (ഏകദേശം 250 രൂപ) പിഴ ചുമത്താനാണ് തീരുമാനം. യാത്രയ്ക്ക് മുൻപ് ‘മെട്രാഷ്’ ആപ്പ് വഴി വിസ സ്റ്റാറ്റസും പിഴകളും പരിശോധിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.വിസിറ്റ് വിസയിൽ എത്തുന്നവർ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വിസ കാലാവധിയും താമസിക്കാവുന്ന ദിവസങ്ങളും കൃത്യമായി പരിശോധിക്കണം. വിസിറ്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് നിയമവിരുദ്ധമായി തുടർന്നാൽ പ്രതിദിനം 200 ഖത്തർ റിയാൽ (ഏകദേശം 5000 രൂപ) ആണ് പിഴയായി ഈടാക്കുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *