ഉരുള്‍പൊട്ടല്‍ ദുരന്തം: രണ്ടാംഘട്ട അദാലത്ത് 22 മുതല്‍

കൽപ്പറ്റ :മുണ്ടക്കൈ  ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പെട്ട മേപ്പാടി ഗ്രാമപഞ്ചായത്ത് 10,11,12, വോര്‍ഡുകളിലെ ഗുണഭോക്താക്കളേയും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കളേയും നേരില്‍ കേട്ട് വായ്പകള്‍ എഴുതി തള്ളുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതിന് രണ്ടാംഘട്ട അദാലത്ത് നടത്തുന്നു.

 

ജൂണ്‍ 22 മുതല്‍ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടത്തുക. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ വരുന്ന മറ്റ് കുടുംബാംഗങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതര്‍ക്ക് 2024 ജൂലൈ 30 നുണ്ടായിരുന്ന ലോണ്‍ സംബന്ധിച്ച വിവരങ്ങളുടെ രേഖകള്‍ ( ബാങ്ക് ലോണ്‍ സ്റ്റേറ്റ്മെന്റ്‌റ്/ പാസ്സ് ബുക്ക് ) നിര്‍ബന്ധമായും കൊണ്ടുവരണം. മരണപ്പെട്ടവരുടെ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കള്‍ ലഭ്യമാക്കണം. ആധാര്‍/ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ലോണ്‍ അക്കൗണ്ട് പാസ് ബുക്ക്, ലോണ്‍ തുക രേഖപ്പെടുത്തിയ ലോണ്‍ സ്‌റ്റേറ്റ്‌മെന്റ് എന്നിവയുടെ പകര്‍പ്പ് അദാലത്തില്‍ കൊണ്ടുവരണം

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *