ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ പുറത്താക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളോട് നല്‍കിയ വാഗ്ദാനം എത്രയും പെട്ടെന്ന് തന്നെ പാലിക്കും. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കാര്യത്തില്‍ അവശ്യമായ പരിശോധന നടത്തും.

 

ലോസ് ആഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് തനിക്ക് പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അനര്‍ഹര്‍ പട്ടികക്കകത്തുള്ളത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം 24 മുതല്‍ ആരംഭിക്കും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *