വയനാട് ചുരം ആറാം വളവിൽ ചരക്കുലോറി കുടുങ്ങി ഗതാഗതതടസ്സം

വയനാട് ചുരത്തിൽ ആറാം വളവിൽ ചരക്ക് ലോറി യന്ത്രത്തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങി. ലോറി കേടായി കിടക്കുന്നതിനെ തുടർന്ന് ചുരത്തിൽ ഇപ്പോൾ വലിയ രീതിയിലുള്ള ഗതാഗത തടസ്സം രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇരുവശത്തേക്കുമുള്ള വാഹനങ്ങളുടെ നിര പതിയെ നീളുകയാണ്.

 

ഈ സാഹചര്യത്തിൽ ചുരം വഴി യാത്ര ചെയ്യുന്ന അത്യാവശ്യ യാത്രക്കാർ തങ്ങളുടെ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കാൻ ശ്രദ്ധിക്കുക. തടസ്സം നീക്കാനും ഗതാഗതം സുഗമമാക്കാനുമുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ടെങ്കിലും, വാഹനങ്ങൾ പൂർണ്ണമായി കടന്നുപോകാൻ കൂടുതൽ സമയമെടുത്തേക്കാം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *