ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു

കൽപ്പറ്റ: മുണ്ടക്കൈ  ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റിൽ നടക്കുന്ന രണ്ടാംഘട്ട അദാലത്തിൽ 70 കുടുംബങ്ങൾ പങ്കെടുത്തു. ദുരന്തബാധിതരായി സർക്കാർ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീൽ ലിസ്റ്റിൽ ഉൾപെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയിൽ ഉൾപെട്ട ഗുണഭോക്താക്കളുമാണ് രണ്ടാംഘട്ട അദാലത്തിൽ പങ്കെടുക്കുന്നത്. ജൂൺ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ അദാലത്ത് നടക്കും.

 

അദാലത്തിൽ നേരിട്ട് വരാൻ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങൾ ക്യാമ്പിൽ വരുന്ന മറ്റ് കുടുംബാംഗങ്ങൾ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതർക്ക് 2024 ജൂലൈ 30 നുണ്ടായിരുന്ന ലോൺ സംബന്ധിച്ച വിവരങ്ങളുടെ രേഖകൾ ( ബാങ്ക് ലോൺ സ്‌റ്റേറ്റ്‌മെൻ്റ്റ്/ പാസ്സ് ബുക്ക് ) നിർബന്ധമായും കൊണ്ടുവരണം. മരണപ്പെട്ടവരുടെ ലോൺ സംബന്ധിച്ച വിവരങ്ങൾ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കൾ ലഭ്യമാക്കണം. ആധാർ/തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, ലോൺ അക്കൗണ്ട് പാസ് ബുക്ക്, ലോൺ തുക രേഖപ്പെടുത്തിയ ലോൺ സ്റ്റേറ്റ്മെന്റ് എന്നിവയുടെ പകർപ്പ് അദാലത്തിൽ കൊണ്ടുവരണം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *