കുറിച്യാർമല ഉരുൾപൊട്ടൽ ബാങ്ക് വായ്പ എഴുതിത്തള്ളണമെന്ന് ദുരന്തബാധിതർ

പൊഴുതന:കുറിച്യാർമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളണമെന്ന് ജനകീയ സമിതി പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മേൽമുറി പ്രദേശം റെഡ്സോൺ ആക്കിയതിനാൽ സ്ഥലവിൽപ്പനപോലും നടക്കുന്നില്ല. 2018ലും 19ലും മഴക്കാലത്ത് പൊഴുതന, വലിയപാറ, മേൽമുറി ഭാഗങ്ങളിലു ണ്ടായത് വൻനാശമാണ്. നൂറോളം കുടുംബങ്ങൾ കെടുതി നേരിട്ടു. തുടർച്ചയായ പ്രകൃതി ദുരന്തത്തിൽ പ്രദേശത്തെ നിരവധി വീടും ഏക്കർകണക്കിന് കൃഷിയിടവും നശിച്ചു.

 

വിദഗ്‌ധ പരിശോധനയ്ക്കുശേഷം റെഡ് സോണിൽ ഉൾപ്പെടുത്തി പ്രദേശത്തെ കുടുംബങ്ങൾക്ക് സ്ഥലം വാങ്ങുന്നതിന് ആറുലക്ഷം രൂപയും വീട് നിർമിക്കുന്നതിന് നാലുലക്ഷം രൂപയും വീതം സർക്കാർ അനുവദിച്ചു. കുറച്ചുപേർ തുക കൈപ്പറ്റി മേൽമുറിയിൽനിന്നു താമസംമാറി. ഭൂരിപക്ഷം ദുരന്തബാധിതരും പണംവാങ്ങാതെ അവിടെ താമസം തുടരുകയാണ്. ആവർത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളിൽ വലഞ്ഞ കുടുംബങ്ങൾ ബാങ്ക് വായ്പ എഴുതി തള്ളുമെന്ന പ്രതീക്ഷ യിലായിരുന്നു. ബാങ്കുകളിപ്പോൾ നോട്ടീസ് അയക്കാൻ ആരംഭിച്ചു. നിലവിൽ 30 കുടുംബങ്ങൾ കടക്കെണിയിലാണ്. ചില ധനകാര്യ സ്ഥാപനങ്ങൾ കേസാക്കി.

 

സ്ഥലം എംഎൽഎകൂടിയായ കൃഷി മന്ത്രി ടി സിദ്ദിഖിന് നിവേദനം നൽകിയിരുന്നു. വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകിയതാണ്. വന്യജീവിശല്യംമൂലം കൃഷിനടത്താനും കഴിയുന്നില്ല. ആദായവും ഇല്ലാതായി. മുഴുവൻ കുടുംബങ്ങളുടെയും കടം സർക്കാർ ഏറ്റെടുക്കുകയോ ഭൂമി റെഡ്‌സോണിൽനിന്ന് ഒഴിവാക്കി ക്രയ വിക്രയാവകാശം പുനഃസ്ഥാപിക്കുകയോ ചെയ്യണവെസ് ജനകീയ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം ജുമൈലത്ത് ഷമീർ, പി ഹംസ, ടി മൊയ്തു, പി പി നബീസ, സി എസ് യൂസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!