ആലപ്പുഴ:പെട്രോള്‍ അടിച്ചുനല്‍കിയ ശേഷം കാറില്‍നിന്ന് എടുത്തുമാറ്റാൻ മറന്ന ഡിസ്‌പെൻസർ ഹോസ് കാലില്‍ കുടുങ്ങി തെറിച്ചുവീണ് പമ്പ് ജീവനക്കാരന് പരിക്കേറ്റു. ആലപ്പുഴ കൈതവന സ്വദേശി രാമചന്ദ്രനാണ് (52) വാരിയെല്ലിന് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് കളർകോട് പക്കി ജംഗ്ഷനിലെ പെട്രോള്‍ പമ്പിലായിരുന്നു അപകടം. കാറില്‍ പെട്രോള്‍ അടിശേഷം ഡിസ്‌പെൻസർ നീക്കുന്നതിന് മുമ്പേ ഡ്രൈവർ അശ്രദ്ധമായി കാർ മുന്നോട്ടെടുത്തു. ഈ സമയം സിസ്‌പെൻഡർ ഊരാൻ ശ്രമിച്ച ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള രാമചന്ദ്രൻ ഹോസില്‍ കുടുങ്ങി തെറിച്ചുവീണു. പെട്രോള്‍ ബങ്കില്‍നിന്ന് ഹോസ് വേർപെട്ടതോടെയാണ് നിലത്തേക്ക് വീണത്. അപകടത്തിന്റെ സി.സി ടിവി ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചു.
