കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. രോഗ നിരീക്ഷണത്തിന്റെ ഭാഗമായി നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ 52 പേരുടെ ഫലവും നെഗറ്റീവാണ്. നിലവില്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ട 4 പേരും, ഉയര്‍ന്ന ഭാഗത്തില്‍ പെട്ട 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 75 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നു.
നിപയില്‍ ആശ്വാസം; പുതിയ രോഗബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

