കോഴിക്കോട് : കോഴിക്കോട് മുക്കത്ത് രണ്ടേ കാൽ കിലോയിലധികം എംഡിഎംഎ യുമായി ഫാഷൻ ഡിസൈനറായ യുവതി പിടിയിലായി.നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40) യാണ് നീലേശ്വരത്തു നിന്നും പിടിയിലായത്. മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ മുത്താലത്തുള്ള വാടകവീട്ടിൽ നിന്നും 2.306 കിലോഗ്രാം എംഡി എം എയുമായി പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഖദീജ പിടിയിലായത്.ഹനീഫയുടെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഖദീജയുടെ അക്കൗണ്ട് മുഖേനയായിരുന്നു.ഇടക്ക് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സമയത്ത് മുഹമ്മദ് ഹനീഫക്ക് ഖദീജയായിരുന്നു പലതവണയായി ഒന്നരലക്ഷത്തോളം രൂപ സാമ്പത്തിക സഹായം ചെയ്തിരുന്നത്.
അങ്ങിനെയാണ് പോലീസിന്റെ അന്വേഷണം ഖദീജയിലേക്ക് നീങ്ങിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മുക്കംപോലീസ് ഇൻസ്പെക്ടർ നിബിൻ ജോയ്,എസ് ഐ മാരായ അബ്ദുൽ റഷീദ് മുംതാസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനോയ് വിശ്വം സിവിൽ പോലീസ് ഓഫീസർ ജിഷഎന്നിവർ റെയ്ഡിന് നേതൃത്വം നൽകി

