തൃശൂരിൽ കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി പി ജോസഫാണ് (49) മരിച്ചത്.അപകടത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെ തൃശൂർ അത്തിക്കാവിലാണ് അപകടമുണ്ടായത്.

 

കോഴിക്കോട്‌നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി ബസ് വെട്ടിച്ചുമാറ്റിയപ്പോള്‍ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുൻഭാഗവും കടയും പൂർണമായും തകർന്നു. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത്. മറ്റ് യാത്രകാരുടെ ആരോഗ്യനില തൃപ്‌തികരമാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *