ബത്തേരി:ദേശീയപാത 766-ൽ കല്ലൂരിന് സമീപം സ്വകാര്യ ബസും ടിപ്പർ ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനും നിസ്സാര പരിക്കേറ്റു. ഇരുവരെയും ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ടിപ്പർ ട്രെയിലർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.രാവിലെ മഴ കാരണം റോഡിൽ മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ നിന്ന് തെന്നിമാറി ലോറിക്ക് പുറകിൽ ടിപ്പർ ഇടിക്കുകയായിരുന്നു.

