ബത്തേരി: ജില്ല സിബിഎസ്‌ഇ ചെസ് ചാംപ്യന്ഷിപ് ബത്തേരി ഭാരതീയ വിദ്യാഭവനിൽ ആരംഭിച്ചു. ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ നേതൃത്വത്തിലാണ് ചാംപ്യന്ഷിപ് നടക്കുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജ്ന സജീവൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സഹോദയ വൈസ് പ്രസിഡന്റും വിദ്യാഭവൻ പ്രിന്സിപ്പലുമായ താര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹോദയ സെക്രട്ടറി ഗീതാ തമ്പി, പി.സി. രാഗി, യു.എന്. വിധുബാല, കെസിയ ബേബി, പിടിഎ പ്രസിഡന്റ് എം.എം. സാജു, സന്തോഷ്, ജിഷ രാജ് എന്നിവർ പ്രസംഗിച്ചു.
ചാംപ്യന്ഷിപ്പിൽ ജില്ലയിലെ 21 സിബിഎസ്‌ഇ സ്കൂളുകളിൽ നിന്നായി 300ഓളം വിദ്യാര്ഥികൾ പങ്കെടുക്കുന്നുണ്ട്. അണ്ടർ10, അണ്ടർ12, അണ്ടർ14, അണ്ടർ17, അണ്ടർ19 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങളാണ് നടക്കുന്നത്. ചാംപ്യൻഷിപ്പ് ഇന്ന് സമാപിക്കും.
