ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിന് ഓള് ഔട്ടായിരുന്നു.
തോൽവിയിൽ കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ച ശ്രേയസ്, ഇന്ത്യൻ പ്രകടനത്തെ അങ്ങേയറ്റം മോശം പ്രകടനം എന്നാണ് വിശേഷിപ്പിച്ചത്. ഞാൻ ഇതിലും മികച്ച മറ്റൊരു വാക്ക് തിരയുന്നില്ല, സത്യസന്ധമായി പറഞ്ഞാൽ ഇത് അങ്ങേയറ്റം മോശം പ്രകടനമായിരുന്നു. ഇത്രയും വലിയ മാർജിനിൽ തോൽക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഞങ്ങൾ തോൽവി അംഗീകരിക്കുന്നു. ഇനി ആദ്യപടി മുതൽ കാര്യങ്ങൾ വീണ്ടും പരിശോധിച്ച് എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ശ്രേയസ് പറഞ്ഞു.
ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും വൻ വിജയങ്ങളുടെ കരുത്തിൽ ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തെത്തിയ ശ്രേയസ് അയ്യർക്ക് ക്യാപ്റ്റനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ അഞ്ച് മത്സരങ്ങളിലും ടീമിനെ വിജയവഴിയിൽ എത്തിക്കാനായില്ല. ഐ പി എല്ലിലടക്കം തുടർച്ചയായ പത്താം തോൽവിയാണ് ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് നേരിട്ടത്.
