കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു

കറാച്ചി: യാത്രയ്ക്കിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ചരക്ക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണതായി പാകിസ്താന്‍. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ക്രൂ അംഗങ്ങളും മരിച്ചു. ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന കാര്‍ഗോ വിമാനമായ ബോയിംഗ് 737 ആണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ചയാണ് വിമാനം യാത്ര പുറപ്പെട്ടത്. വിമാനത്തിന് 27 വർഷത്തെ പഴക്കമുണ്ട്.

 

പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണെന്ന് വ്യക്തമയത്. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *