വയനാട് ചുരത്തിൽ ആറാം വളവിൽ മുകളിലായി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു അപകടത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തിൽ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ അർദ്ധരാത്രിയിലും ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മരം വീണുള്ള അപകടവും ഉണ്ടായിരിക്കുന്നത്. മരം വീണതിനെ തുടർന്ന് നിലവിൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ഫയർഫോഴ്സും ഹൈവേ പോലീസും യാത്രക്കാരും ചേർന്നാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത് , നിലവിൽ ചുരത്തിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്
