മേപ്പാടി:കള്ളാടി ദുരന്തത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടെ കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. കാണാതായ 4 പേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കാണാതായ നാല് പേരും അതിഥിത്തൊഴിലാളികളാണ്.
ജെസിബി മണ്ണ് മാറ്റുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. മുമ്പ് ശക്തമായ മഴ തുടർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.
