മേപ്പാടി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ അഞ്ചായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇനി കണ്ടെത്താനുള്ള മൂന്ന് പേര്‍ക്കായുള്ള തിരച്ചിലാണ് തുടരുന്നത്. എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, ഫയര്‍ ഫോഴ്സ് സേനകളുടെ നേതൃത്വത്തില്‍ സോണ്‍ മൂന്നില്‍ തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
