താമരശ്ശേരി: താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്തെ ഒരു ലോഡ്ജ് മുറിയിൽ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടപ്പടി നെല്ലിമുണ്ട പാറമ്മൽ പി. കെ. റഹീം (49) ആണ്. ഏതാനും ദിവസങ്ങളായി അദ്ദേഹം ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് താമരശ്ശേരി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ അറിയുന്നവർ ദയവായി താമരശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
📞 0495 2222240
