മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ കോഴിക്കോട് ഓമശ്ശേരി സ്വദേശി പുല്ലാമ്പാടിപറമ്പിൽ വീട്ടിൽ മുഹമ്മദ് ഹനീഫ ആണ് അറസ്റ്റിലായത്.
ഈ കേസിലെ നൈജീരിയൻ പ്രതിയുമായി നേരിട്ട് ബന്ധമുള്ളയാളയാണ് ഇയാൾ. ഈ കേസിൽ 6 പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ R N ബൈജുവിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീജ മോൾ പി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി എസ്, ബേസിൽ സിഎം , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വീരൻ കോയ എന്നിവർ അടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്.
