ഭ്രമിപ്പിച്ച് മമ്മൂട്ടി, നാലാം ദേശീയ അവാർഡ്; യാമി ഗൗതം നടി, “ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള സിനിമ

എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരപ്രഖ്യാപനത്തിൽ തിളങ്ങി മലയാളം. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്നത്. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ബോളിവുഡ് താരം കാർത്തിക് ആര്യനുമായി പുരസ്കാരം പങ്കിടുകയായിരുന്നു. ‘ചന്ദു ചാംപ്യൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടിയായി യാമി ഗൗതം. ആർട്ടിക്കിൾ 370 എന്ന ചിത്രമാണ് യാമിയെ മികച്ച നടിയാക്കിയത്.

 

മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മിയെ മികച്ച ഗായികയാക്കിയത്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷഹ്നാദ് ജലാൽ നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശം ധനുഷിന് ലഭിച്ചു. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമർശം. മികച്ച മലയാള സിനിമയായി ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു

 

അമരൻ’ സംവിധാനം ചെയ്ത രാജ്‍കുമാർ പെരിയസാമി ആണ് മികച്ച സംവിധായകൻ. മികച്ച എഡിറ്റർക്കുള്ള പുരസ്കാരവും ‘അമരൻ’ സ്വന്തമാക്കി. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ച ആർ.കലൈവണ്ണനാണ് പുരസ്കാരം. ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

 

ജൂറി അധ്യക്ഷൻ ജയരാജ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2024-ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചത്. ഇക്കുറി മലയാളത്തില്‍ നിന്ന് ‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘കിഷ്‌കിന്ധ കാണ്ഡം’ എന്നിവ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പുരസ്കാരനേട്ടത്തിൽ എത്താനായില്ല. പ്രമേയത്തിലും അവതരണത്തിലും മികവ് പുലർത്തിയ ചിത്രങ്ങളായിരുന്നു ‘മഞ്ഞുമ്മൽ ബോയ്സും’ ‘കിഷ്കിന്ധാ കാണ്ഡവും’. എന്നാൽ സാങ്കേതിക വിഭാഗങ്ങളിൽ പോലും ഒരു പുരസ്കാരം ഈ ചിത്രങ്ങൾക്ക് നേടാനായില്ല എന്നത് മലയാളികളെ നിരാശരാക്കി.

 

സംവിധായകൻ ജയരാജ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ കണ്ട് അവാർഡ് നിർണയം പൂർത്തിയാക്കിയത്. 2012ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *