നർകോടിക് കേസ് സ്റ്റഡി പ്രസന്റഷനിൽ വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥന് ഒന്നാം സ്ഥാനം

കൽപ്പറ്റ:വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ നർകോടിക് സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹസ്സൻ ബാരിക്കൽ ഒന്നാം സ്ഥാനം നേടി.

മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തിൽ നൂതന സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. മികച്ച പ്രകടനത്തിന് CDTI ഡയറക്ടർ പ്രശംസാപത്രം നൽകി ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവിയും അദ്ദേഹത്തെ പ്രശംസാപത്രം നൽകി അനുമോദിച്ചു. ഇതിന് മുമ്പ്, 2026-ൽ ബെംഗളൂരുവിലെ CDTIയിൽ നടന്ന പോക്സോ കേസുകളുടെ അന്വേഷണ പരിശീലനത്തിലും ഹസ്സൻ ബാരിക്കൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ, 2025-ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിനും അദ്ദേഹം അർഹനായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *