തിരുവനന്തപുരം കടയ്ക്കൽ: 14 വയസ്സുകാരൻ സ്കൂട്ടറോടിച്ച സംഭവത്തിൽ വാഹനത്തിന്റെ റജിസ്റ്റേഡ് ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ച് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. 2023 ഏപ്രിൽ 9-ന് ചിതറ പോലീസ് നടപ്പാക്കിയ വാഹന പരിശോധനയിലാണ് 14 വയസ്സുകാരൻ സ്കൂട്ടർ ഓടിച്ചു വന്നത് ശ്രദ്ധയിൽപ്പെട്ടത്.
ചിതറ പോലീസ് എസ്.ഐ. മുഹസിൻ മുഹമ്മദ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ ചേർന്ന് വാഹനം തടഞ്ഞു നിർത്തി. തുടർന്ന് കുട്ടിയുടെ രക്ഷകർത്താവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മൈനർ ഡ്രൈവിംഗ് തടയുന്നതിന്റെയും മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിൽ കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വാഹന ഉടമയായ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ ചുമത്തി.
