മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മുത്തങ്ങ പൊലിസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് എം.ഡി.എം.എയുമായി രാമനാട്ടുകര സ്വദേശി തയ്യിൽവീട്ടിൽ കെ.ഫഹദ്(25)നെ പൊലിസ് പിടികൂടിയത്. കർണാടകയിൽ നിന്ന് സ്കൂട്ടറിൽ വരുകയായിരുന്നു ഇയാൾ. വാഹനപരിശോധനയിൽ സ്കൂട്ടറിന്റെ വൈസറിനുള്ളിൽ തുണിസഞ്ചിയിൽ ഒളിപ്പിച്ച 17. 188 ഗ്രാം എം.ഡി.എം.എയും, സ്മോക്കിങ് ഗ്ലാസ് ടൂബുമാണ് കണ്ടെടുത്തത്.

 

സുൽത്താൻബത്തേരി പൊലിസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ്.നായരുടെ നേതൃത്വത്തിൽ ജില്ലാലഹരി വിരുദ്ധസ്ക്വാഡുമായി ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കർണാടകയിൽ നിന്നാണ് പ്രതി ലഹരിമരുന്നുമായി എത്തിയത്.പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *