ചക്ക പറിക്കുന്നതിനിടെ ചക്ക തലയിൽ വീണ് യുവാവ് മരിച്ചു

പാലക്കാട്: കോങ്ങാട് ചക്ക പറിക്കുന്നതിനിടെ അബധത്തിൽ ചക്ക തലയിൽ വീണ് യുവാവ് മരിച്ചു. പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടിൽ വീട്ടിൽ ശശി (46) ആണ് മരിച്ചത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച ഉച്ചയ്ക്കായിരുന്നു മരണം. തിങ്കൾ രാവിലെയാണ് സംഭവം.

 

പ്ലാവിൽ നിന്ന് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ അബധത്തിൽ ഒരെണ്ണം ശശിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ മണ്ണാർക്കാടും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരിച്ചു. സംസ്കാരം ബുധൻ പകൽ ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: നീതു. മകൻ: ആദിദേവ്. സഹോദരങ്ങൾ: സദാനന്ദൻ, ശിവദാസൻ, തുളസിദാസ്, ദേവദാസ്, സഞ്ജയൻ, സ്മ‌ിത, പരേതനായ വിനോദ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *