കോഴിക്കോട് ബംഗ്ലാദേശി പൗരൻ പിടിയിൽ; കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പൊലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ കുൽന ജില്ലയിലെ മുഹമ്മദ് ഹസനെയാണ് എടിഎസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂരിൽ നടത്തിയ പരിശോധനയിൽ ബംഗ്ലാദേശിലെ തിരിച്ചറിയൽ രേഖയും ബംഗ്ലാദേശി കറൻസിയും പിടിച്ചെടുത്തു. കായലം അങ്ങാടിയിലെ വാടക വീട്ടിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾ എ ടി എസ് അംഗങ്ങളെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

 

കഴിഞ്ഞ ദിവസമാണ് ഇയാളും മറ്റൊരു സുഹൃത്തും കായലത്ത് വീട്ടിൽ താമസത്തിന് എത്തിയത്. പിടിയിലായ മുഹമ്മദ് ഹസന്റെ മറ്റൊരു സുഹൃത്ത് കൂടി ഇവിടെ താമസിച്ചിട്ടുണ്ട് എന്ന വിവരം എടിഎസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. പ്രതിയെ മാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *