മലയോരത്ത് കനത്ത മഴ തുടരുന്നു: ഈങ്ങാപ്പുഴയിലും പുതുപ്പാടിയിലും വെള്ളം കയറി, വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു

കോഴിക്കോട് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് കോഴിക്കോട് – കൊല്ലഗൽ ദേശീയപാതയിൽ ഈങ്ങാപ്പുഴ അങ്ങാടിയിലും പുതുപ്പാടിയിലും വെള്ളം കയറി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഈങ്ങാപ്പുഴ അങ്ങാടിയിൽ ചിലയിടങ്ങളിൽ ഒരാളൊളം ഉയരത്തിൽ വെള്ളം ഉയർന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ് നേരിടുന്നത്.

 

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ലക്കിടിയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകളും അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി വാഹനങ്ങളും മാത്രമാണ് നിലവിൽ വയനാട് ചുരം വഴി കടത്തിവിടുന്നത്. മഴ ഇങ്ങനെ തുടരുകയാണെങ്കിൽ ദേശീയപാതയിലെ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ഇന്ന് അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതരും ദുരന്തനിവാരണ സേനയും നിർദ്ദേശിക്കുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *