കോഴിക്കോട് : പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി .കനത്ത മഴയെത്തുടർന്ന് കോഴിക്കോട് പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങിയത്. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്തുവെച്ചാണ് ശനിയാഴ്ച ഉച്ചയോടെ ഈ സംഭവം ഉണ്ടായത്. ഉടൻതന്നെ സമീപവാസികളും നാട്ടുകാരും ചേർന്ന് നടത്തിയ ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറുകയും മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു.
