പ്ലസ് വൺ സ്‌കൂൾ, വിഷയം മാറ്റത്തിന് അവസരം
തിരുവനന്തപുരം:ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം അവസാനിച്ചു. ശേഷിക്കു ന്ന ഒഴിവുകൾ ജില്ല, ജില്ലാന്തര സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.
ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വോട്ടയിലോ സ്പോർട്സ് ക്വോട്ടയിലോ പ്രവേശനം നേടിയവർക്ക് അനിവാര്യമെങ്കിൽമാത്രം ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽപോലും മാറ്റത്തിന് അപേക്ഷിക്കാം. https://hscap.kerala.gov.in/വെബ്സൈറ്റ് വഴി വെള്ളി വൈകിട്ട് നാലുവരെയാണ് സമയം. അൺ എയ്‌ഡഡ് ക്വോട്ടകളിലെ ഒഴിവുള്ള സീറ്റുകളിലേ ക്കുള്ള പ്രവേശനത്തിന് 14 വരെ അവസരമുണ്ട്.
