200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

വാകേരി: വയനാട് ജില്ലയിൽ നടക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’, ഓണം സ്പെഷ്യൽ ഡ്രൈവ് എന്നിവയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 200 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി. കാര്യമ്പാടി ചൂതുപാറ എളമ്പിലക്കാട്ടിൽ വീട്ടിൽ നിൻസൺ വർഗ്ഗീസിനെയാണ് (28) വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

 

ഇന്ന് രാവിലെ കല്ലൂർകുന്ന് ‌വാകേരി റോഡിൽ കല്ലൂർകുന്ന് ഭാഗത്ത് വെച്ചാണ് ഇയാളെ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. നിരവധി പോലീസ്, എക്സൈസ് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ. യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവെൻ്റീവ് ഓഫീസർ വിജിത്ത് കെ.ജി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീബ്.ബി, സുധീഷ്.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യഭായ് ടി.പി എന്നിവരും പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *