അങ്കണവാടി ഫെഡറേഷന്‍ ജില്ലാ സമ്മേളനം നടത്തി

ബത്തേരി: ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം സുൽത്താൻബത്തേരി അധ്യാപക ഭവനില്‍ നടത്തി. മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു.

ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലിപ് കുമാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, സീതാലക്ഷ്മി, എ.എസ്. വിജയ്, ജീവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാഫി പുല്‍പ്പാറ, അഡ്വ.ലയണ്‍ മാത്യു എന്നിവര്‍ ക്ലാസെടുത്തു. അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *