കൽപ്പറ്റ നഗരത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല, തീയണച്ച് അഗ്നിരക്ഷാ സേന

കൽപ്പറ്റ: കൽപ്പറ്റ നഗരമധ്യത്തിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ പെട്ടെന്ന് തീപിടുത്തമുണ്ടായി. കൽപ്പറ്റ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.

 

ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയുമായിരുന്നു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി.

 

തിരക്കേറിയ നഗരപ്രദേശത്ത് പെട്ടെന്നുണ്ടായ തീപിടുത്തം ആളുകളിൽ ചെറിയ തോതിൽ പരിഭ്രാന്തി പരത്തിയെങ്കിലും സുരക്ഷാ സേനയുടെ വേഗത്തിലുള്ള ഇടപെടൽ തൊട്ടടുത്ത കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടഞ്ഞു. തീപിടുത്തത്തിൻ്റെ യഥാർത്ഥ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. സംഭവം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!