കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഉത്സവബത്ത അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്സവബത്ത അനുവദിച്ചു 1,250 രൂപ വീതമാണ് ഉത്സവബത്തയായി പെൻഷൻകാർക്ക് ലഭിക്കുക.

 

പെൻഷൻകാരുടെ സംഘടനയായ ‘ടി.പി.ഡബ്ല്യു.എ’ (TPWA) ഭാരവാഹികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്സവബത്ത നൽകുമെന്ന അന്തിമ ഉറപ്പ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തുക വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.

 

2018-ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി പെൻഷൻകാർ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സ്വമേധയാ സംഭാവന ചെയ്തിരുന്നു. എന്നാൽ അതിനുശേഷമുള്ള വർഷങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം പെൻഷൻകാർക്ക് ഉത്സവബത്ത നൽകിയിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിരിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!