വയനാട് ജില്ലയിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി സംഘടിപ്പിച്ചു; മന്ത്രി ടി. സിദ്ധിഖ് പതാക ഉയർത്തി

കൽപ്പറ്റ:  രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വയനാട് ജില്ലയിൽ വർണാഭമായ ചടങ്ങുകളോടെ ആചരിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രധാന ചടങ്ങിൽ സംസ്ഥാന കാർഷിക വികസന വകുപ്പ് മന്ത്രി ടി. സിദ്ധിഖ് ദേശീയപതാക ഉയർത്തി. തുടർന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ച അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി.

 

ചടങ്ങിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി ദേവമനോഹർ ഐ.പി.എസ്, മറ്റ് വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ, സ്കൂൾ അധികൃതർ, പൊതുജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

 

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്,പോലീസ് ബാൻഡ്, ജൂനിയർ റെഡ് ക്രോസ് എന്നിവ അടങ്ങുന്ന 18 പ്ലട്ടൂണുകളാണ് സ്വാതന്ത്ര്യദിന പരേഡിൽ അണിനിരന്നത്. ഡി.എച്ച്.ക്യു റിസേർവ് ഇൻസ്‌പെക്ടർ പി. മനോജ്‌കുമാർ പരേഡ് കമാണ്ടറായും, റിസേർവ് സബ് ഇൻസ്‌പെക്ടർ കെ.പി. അബ്ബാസ് സെക്കൻഡ് ഇൻ കമാണ്ടറായും നേതൃത്വം നൽകി. എസ്.എസ്.ബി എ.എസ്.ഐ എൻ. ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് ബാൻഡ് ടീമും പരേഡിന് താളമേകി.

 

പരേഡ് മത്സര വിജയികൾ:

 

◾ യൂണിഫോമ്ഡ് സേനാ വിഭാഗം: 1st ഫോറസ്റ്റ്, 2nd ഡി.എച്ച്.ക്യു

◾ എൻ.സി.സി വിഭാഗം: 1st എൻ.എം.എസ്.എം കോളേജ് കൽപ്പറ്റ, 2nd എസ്.കെ.എം.ജെ.

എച്ച്.എസ്.എസ്

◾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC): 1st ഡബ്ല്യൂ.എച്ച്.എസ്.എസ് പിണങ്ങോട്, 2nd

എസ്.കെ.എം.ജെ സ്കൂൾ

◾ സ്കൗട്സ് വിഭാഗം: 1st ഡി-പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ, 2nd ജി.എച്ച്.എസ്.എസ്

കാക്കവയൽ

◾ഗൈഡ്സ് വിഭാഗം: 1st എൻ.എസ്.എസ് എച്ച്.എസ്.എസ് കൽപ്പറ്റ, 2nd

ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ

◾ ജൂനിയർ റെഡ് ക്രോസ് (JRC): 1st എസ്.കെ.എം.ജെ എച്ച്.എസ്.എസ്

 

പരേഡിന് ശേഷം വിവിധ സാംസ്‌കാരിക-കലാപരിപാടികളും അരങ്ങേറി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!