തൃശൂർ:പാവറട്ടി സ്വദേശി തകരൻ (കോഴിപ്പറമ്പിൽ) വീട്ടിൽ പരേതനായ ചെറിയാൻ ഭാര്യ ഡോളി (70) എന്നവരാണ് മരിച്ചത്. ഇവരുടെ മകൻ ബെൻഹറിനെ വീട്ടിൽനിന്നുതന്നെ പാവറട്ടി പോലീസ് പിടികൂടി.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വീട്ടിൽനിന്നും കത്തിയുമായി എത്തിയ ബെൻഹർ തോട്ടത്തിൽ നിൽക്കുകയായിരുന്ന ഡോളിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് കഴുത്തറുക്കുകയും പിന്നാലെ അകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് വീടിന്റെ മുറ്റത്തിട്ട് തലയ്ക്ക് ആഴത്തിൽ വെട്ടുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ തൃശൂർ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഇവരുടെ പറമ്പിൽ ജോലിക്കായി വന്ന സമീപവാസിയായ അറയ്ക്കൽ ഡേവിസ് സംഭവം കണ്ട് ബെൻഹറിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെയും ബെൻഹർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കത്തികൊണ്ട് ഡേവിസിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
