ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനായി ലഭിച്ച അന്താരാഷ്ട്ര നിർദ്ദേശങ്ങളിൽ ഇന്ത്യന്റേതാണ് ഏറ്റവും സമഗ്രമെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹ പ്രസ്താവിച്ചു. സമാധാന പ്രക്രിയയിൽ പങ്കാളിയാകാനുള്ള സന്നദ്ധത ഇന്ത്യ ഇതാദ്യമായി അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യക്ക് പുറമെ തുർക്കി, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും ഉക്രെയ്നിന്റെ പരിഗണനയിലുണ്ട്.

 

കരിങ്കടൽ വഴിയുള്ള ധാന്യ വിതരണവുമായി ബന്ധപ്പെട്ട സമാധാന നിർദ്ദേശമാണ് തുർക്കിയും ഈജിപ്തും മുന്നോട്ടുവെച്ചത്. ഊർജ്ജ മേഖലയിലെ വെടിനിർത്തലാണ് അമേരിക്കൻ നിർദ്ദേശത്തിലുള്ളത്. വികസനപരമായ ഈ നിർദ്ദേശങ്ങളോട് പോസിറ്റീവായി പ്രതികരിക്കുന്ന ഉക്രെയ്ൻ, സമ്പൂർണ്ണ വെടിനിർത്തലിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.

 

അതേസമയം, സംഘർഷം സമാധാനപരമായി പരിഹരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രശംസിച്ചു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ മോദി സജീവ താല്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പുടിൻ വ്യക്തമാക്കി.

 

റഷ്യയുമായും ഉക്രെയ്നുമായും ഒരുപോലെ നല്ല ബന്ധം സൂക്ഷിക്കുന്ന ഇന്ത്യ, നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകാൻ ഇന്ത്യ സദ്ധമാണെന്ന് പ്രധാനമന്ത്രി മോദിയും നേരത്തെ വ്യക്തമാക്കിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!