കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസ് സർവീസ് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആഡംബര ബസുകള്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങി.എക്സിക്യൂട്ടീവ് ക്ലാസ് എന്ന പേരില്‍ ശുചിമുറി, ഭക്ഷണം കഫെറ്റീരിയ,പാന്‍ട്രി ഒക്കെ ബസിലുണ്ടാകും.ആലപ്പുഴ-ബെംഗളൂരു പാതയില്‍ ആണ് ബസ് സര്‍വീസ് നടത്തുക. ആലപ്പുഴയില്‍ ഇന്നലെ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യ്തു. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു.

 

ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് വൈകിട്ട് അഞ്ചരയ്‌ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബെംഗളൂരുവില്‍ എത്തിച്ചേരും. ബെംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വീസ് ഇതേ പാതയില്‍ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തും. യാത്രക്കാര്‍ക്കായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്പെന്‍ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ഉളളത്. സീറ്റുകള്‍ക്ക് പിന്നില്‍ പ്രത്യേകം സ്‌ക്രീനുകളും ഉണ്ട്. മൊബൈല്‍ ചാര്‍ജിംഗ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക്, തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

 

യാത്രക്കാര്‍ക്ക് www.onlineksrtcswift.com എന്ന വെബ്സൈറ്റിലും 9447071021 എന്ന വാട്സാപ്പ് നമ്പറിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്കിംഗ് പൂര്‍ത്തിയായാല്‍ ഇ-ടിക്കറ്റും പിഎന്‍ആര്‍ വിവരങ്ങളും ഇതേ ചാറ്റില്‍ ലഭ്യമാകും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!