പത്തനംതിട്ട :കോന്നി കുളത്തുമണ്ണിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പുലിയെ പിടികൂടാൻ സ്ഥാപിച്ച വനം വകുപ്പിന്റെ കൂട്ടിൽ കരിമ്പുലി അകപ്പെട്ടത്.തുടർന്ന് പുലിയെ കോന്നി ഇക്കോ ടൂറിസം സെൻട്രലിൽ എത്തിക്കുകയും ഡോക്ടറുടെ വിദഗ്ധ പരിശോധനയ്ക്കും CCF ന്റെ യും വകുപ്പിന്റെയും തീരുമാന പ്രകാരവുമാണ് തൃശൂർ പുത്തൂർ സുവോളജി പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത് കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജി പാർക്കിൽ പുലർച്ചെ എത്തിച്ചു,പരിശോധനകൾ എല്ലാം പൂർത്തിയായ ശേഷം ഇവിടെ തുറന്ന് വിടും
കൂട്ടിൽ അകപ്പെട്ട കേരളത്തിലെ ആദ്യത്തെ കരിമ്പുലിയാണ് കോന്നി കുളത്തുമണ്ണിലേത് എന്ന പ്രത്യേകതയുണ്ട്.കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും കരിമ്പുലി ഉൾപ്പെടെ നാല് പുലിയെയാണ് ജനവാസ മേഖലയിൽ നിന്നും മൂന്ന് വർഷത്തിന് ഇടയിൽ വനം വകുപ്പിന്റെ കൂട് വെച്ച് പിടികൂടിയത്
