മാലമോഷണ സംഘത്തിലെ രണ്ടുപേർ മീനങ്ങാടി പോലീസിന്റെ പിടിയിൽ

മീനങ്ങാടി: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മാലമോഷണങ്ങൾ നടത്തിയ സംഘത്തിലെ രണ്ട് പേരെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

 

മീനങ്ങാടിയിലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മോഷ്ടാക്കളെ വലയിലാക്കാൻ സഹായിച്ചത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമ്പലവയൽ, കൽപ്പറ്റ, ബത്തേരി, തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മാലമോഷണങ്ങൾ നടന്നിരുന്നു. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും ഇവർ സംശയസാഹചര്യത്തിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

 

 

ഇവർ മീനങ്ങാടിയിലെ ‘ഔറ കളക്ഷൻ’ ഫാൻസി കടയിൽ നിന്നും ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!