കൽപ്പറ്റ: കൈനാട്ടിയിൽ ഇരുപത്തിരണ്ടുകാരനായ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷ് (22) ആണ് മരിച്ചത്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും.
ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു മഹേഷ്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും മഹേഷിനെ കാണാതായതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നപ്പോഴാണ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
