28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ് 

ലണ്ടനിൽ നിന്ന് ചിക്കാഗോയിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചുവിട്ടു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബിഎ295 (BA295) എന്ന ബോയിംഗ് 777-200ഇആർ വിമാനമാണ് അയർലൻഡിന് മുകളിൽ വെച്ച് അപകടത്തിൽപ്പെട്ടത്. യാത്ര ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ വിമാനത്തിൽ പെട്ടെന്ന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു.

 

37,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം മിനിറ്റുകൾക്കുള്ളിൽ 28,000 അടിയോളം താഴേക്ക് കൂപ്പുകുത്തി 9,000 അടിയിലേക്ക് എത്തി. അടിയന്തര സാഹചര്യം നേരിട്ടതോടെ പൈലറ്റുമാർ അന്താരാഷ്ട്ര അടിയന്തര കോഡായ ‘സ്ക്വാക്ക് 7700’ സന്ദേശം എയർ ട്രാഫിക് കൺട്രോളിലേക്ക് അയച്ചു. തുടർന്ന് അയർലൻഡിന്റെ ആകാശത്ത് വെച്ച് തന്നെ വിമാനം യു-ടേൺ എടുത്ത് ലണ്ടനിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

 

പെട്ടെന്നുണ്ടായ ഈ താഴ്ച യാത്രക്കാർക്കിടയിൽ വലിയ ഭീതി പരത്തി. എന്നാൽ വിമാനം സുരക്ഷിതമായി താഴ്ന്ന ഉയരത്തിൽ നിലനിർത്താൻ പൈലറ്റുമാർക്ക് സാധിച്ചു. കേടുപാടുകൾ പരിഹരിക്കുന്നതിനായി വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ തിരികെ ഇറക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് എയർവേസ് കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!