ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) പേര് മാറ്റാനൊരുങ്ങുന്നു. ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാനായി കെ.എം.ആർ.എൽ. എം.ഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.

 

മഹാരാഷ്ട്ര മെട്രോ, ഉത്തർപ്രദേശ് മെട്രോ, ഗുജറാത്ത് മെട്രോ എന്നീ മാതൃകകൾ പിന്തുടർന്നാണ് കേരളത്തിലും ഈ പരിഷ്കാരം കൊണ്ടുവരുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവരുടെ അംഗീകാരത്തോടെയായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക.

 

ഈ മാറ്റം നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, ജീവനക്കാർ, കരാറുകൾ എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നാണ് ബ്രാൻഡിങ് മാറ്റങ്ങൾക്കുള്ള ചെലവ് കണ്ടെത്തുകയെന്നും അധികൃതർ വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!