പഞ്ചസാര വില വർധന 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ

ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയർന്നിരുന്നു.

 

ഓണക്കാലത്ത് കേരളത്തിൽ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ഇത് സർവകാല റെക്കോർഡ് വിലയാണ്. രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.

 

നിലവിൽ പഞ്ചസാര ഇറക്കുമതിക്ക് ഏർപ്പെടുത്തിയിട്ടുള്ല 100 ശതമാനം തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ആഭ്യന്തര വിപണിയിലേക്ക് കൂടുതൽ പഞ്ചസാര എത്തിച്ച് വില നിയന്ത്രിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ആഭ്യന്തര ആവശ്യത്തിനായി പഞ്ചസാര ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!