ഓണാവധി:സ്കൂളുകൾ ഇന്ന് അടയ്ക്കും

തിരുവനന്തപുരം:ഓണപ്പരീക്ഷ കഴിഞ്ഞു, ഇനി വിദ്യാർഥികൾ അവധിയുടെ ആരവത്തിലേക്ക്. സംസ്ഥാനത്തെ സ്കൂളുകൾ ഓണം അവധിക്കായി വെള്ളിയാഴ്ച അടയ്ക്കും. വിപുലമായ ഓണാഘോഷപരിപാടികളാണ് വെള്ളിയാഴ്ച സ്കൂ‌ളുകളിലും കോളേജുകളിലും ഇന്ന് നടക്കുന്നത്.

 

അത്തപൂക്കളം ഇട്ടും മത്സങ്ങൾ സംഘടിപ്പിച്ചും സദ്യ ഒരുക്കിയും കുട്ടികൾ ഓണം കളറാക്കും. ഓണാഘോഷം നിശ്ചയിച്ച ദിവസം എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ വയ്ക്കാൻ തീരുമാനിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.ഒടുവിൽ ആ ദിവസത്തെ പരീക്ഷ സെപ്ത‌ംബർ ഒന്നിലേക്ക് മാറ്റി. 31ന് സ്‌കൂൾ തുറക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!